മെഡിക്കല്‍ കോഴ വിവാദം: എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ്

0
36

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് അയച്ചു. മൊഴി നല്‍കാന്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചത്.

ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയേക്കും. സംസ്ഥാന ബിജെപി നേതൃത്വത്തെ പിടിച്ചു കുലുക്കുകയും, ഡല്‍ഹിയില്‍ പാര്‍ലമെന്റ് സ്തംഭനത്തിനു തന്നെ കാരണമാകുകയും ചെയ്ത മെഡിക്കല്‍ കോളേജ് കോഴ വിവാദ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

തെളിവില്ലാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത് എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ബിജെപി മെഡിക്കല്‍ കോളേജ് കോഴ വിവാദം അന്വേഷിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ ആയ കെ.പി.ശ്രീശനും, എ.കെ.നസീറും പറഞ്ഞതോടെയാണ് വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയിലായത്. അങ്ങിനെയൊരു റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതികരിച്ചിരുന്നു.