ചെന്നൈ: മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന് നടന് കമല്ഹാസന്. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യരുത്. കമല്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി വിമര്‍ശനം നല്‍കണം. അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല വേണ്ടത്. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നൂ എന്ന് പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപാവലി റിലീസ് വിജയ് സിനിമ മെര്‍സലിനെതിരെ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു കമല്‍. ചിത്രത്തില്‍ ചരക്കു സേവന നികുതിക്കെതിരെ വിജയ് നടത്തുന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നു പറഞ്ഞു ബിജെപി രംഗത്തുണ്ട്. .
‘സിംഗപ്പൂരില്‍ 7 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയെങ്കിലും അവിടെ എല്ലാവര്ക്കും ചികിത്സ സൗജന്യമാണ്. ഉയര്‍ന്ന ജി.എസ്.ടി നിരക്കുകളുള്ള ഇന്ത്യയില്‍ ആരോഗ്യ രംഗം സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല’.ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
സിനിമയ്ക്കെതിരെ തമിഴ്നാട്ടിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. സിനിമ ആരോഗ്യ പ്രവര്‍ത്തകരെ വിലകുറച്ചു കാണിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തുണ്ട്.