മെര്‍സലിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

0
40

ന്യൂഡല്‍ഹി: തമിഴ് ചിത്രമായ ‘മെര്‍സലി’നു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്‌കാരമാണ് സിനിമ. ഈ സിനിമയില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോണറ്റൈസ്’ ചെയ്യരുത് എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സിനിമയിലെ ചില സംഭാഷണങ്ങളാണ് വിവാദമായത്. ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയവയ്ക്കെതിരായ പരാമര്‍ശങ്ങളില്‍ ബിജെപി പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമല്‍ഹാസനും പാ രഞ്ജിത്തുമടക്കം നിരവധിപ്പേര്‍ ചിത്രത്തിനു പിന്തുണയുമായെത്തിയിട്ടുണ്ട്.