വെട്ടേറ്റയാള്‍ മരിച്ചെന്ന ധാരണയില്‍ പ്രതി തൂങ്ങി മരിച്ചു

0
35

തൃശൂര്‍; ചാലക്കുടി താഴൂര്‍ സ്വദേശി ആന്റണിയെ (64) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരത്ത് പറമ്പിലെ തൊഴിലാളി വിശ്വംഭരന് (56) ആന്റണിയില്‍ നിന്ന് വെട്ടേറ്റിരുന്നു. വിശ്വംഭരന്‍ മരിച്ചു എന്ന ധാരണയിലാണ് ആന്റണി തൂങ്ങി മരിച്ചതെന്നാണ് കരുതപ്പെടുന്നത്.
കൂലിപ്പണിക്കിടെയുള്ള തര്‍ക്കമാണു സംഭവത്തിനു പിന്നിലെന്നു കരുതുന്നു. വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.