ന്യൂഡല്‍ഹി; ആഭ്യന്തര സംഘര്‍ഷങ്ങളിലും അതിര്‍ത്തിയിലെ വെടിവയ്പിലും ഒരു വര്‍ഷത്തിനിടെ മരിച്ചത് 383 പൊലീസ് ഉദ്യോഗസ്ഥര്‍. രഹസ്യാന്വേഷണ വിഭാഗം തലവന്‍ രാജീവ് ജെയിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസ് സ്മൃതി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെയാണ് ഇത്രയധികം പേര് മരിച്ചത്.
ഉത്തര്‍പ്രദേശ് 76, സിആര്‍പിഎഫ് 49, ചത്തീസ്ഗഡ് 23, ബംഗാള്‍ 16, ബിഎസ്എഫ് 56, ജമ്മു കശ്മീര്‍ 42, ഡല്‍ഹിയിലും സിഐഎസ്എഫിലുമായി 13, ബിഹാര്‍, കര്‍ണാടക 12, ഐടിബിപി 11 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ഇന്ത്യ പാക്ക് അതിര്‍ത്തിയിലെ വെടിവയ്പ്, ജമ്മു കശ്മീര്‍ സംഘര്‍ഷം, നക്സല്‍ ഏറ്റുമുട്ടല്‍, മറ്റു ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവയിലാണ് അധികംപേരും മരിച്ചത്.
ചൈനീസ് സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട 10 പൊലീസുകാര്‍ക്കും 1959ല്‍ ഇന്ത്യയ്ക്കു വേണ്ടി ജീവന് വെടിഞ്ഞ 34,400 പേര്‍ക്കും ഉള്‍പ്പെടെ ആദരാഞ്ജലി അര്പ്പിക്കുന്നതിനാണു എല്ലാ വര്‍ഷവും പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്.