സോളാര്‍ വിഷയം ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ്

0
41

 

തിരുവനന്തപുരം: സോളാര്‍ വിഷയം ഒറ്റക്കെട്ടായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. േേസാളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കളെ തേജോവധം ചെയ്യുന്ന നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു.

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് നിയമപരമായി നേരിടാന്‍ വിദഗ്ധരുമായി കൂടിയാലോചിക്കും. നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഹസ്സന്‍ വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സമരപരിപാടികളൊന്നും തന്നെ പാര്‍ട്ടി നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചില്ലെന്ന് സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം.സുധീരന്‍ ആരോപിച്ചു. വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതിനെ എതിര്‍ത്ത സുധീരന്‍ നിയമപരമായി നേരിടണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.