സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണു വിദ്യാര്‍ത്ഥിനി അബോധാവസ്ഥയില്‍; അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ്

0
49

കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണു പത്താം തരം വിദ്യാര്‍ത്ഥിനി അബോധാവസ്ഥയിലായ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനാലാണ് കേസ്.

ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസ് എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലത്തെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴെ വീണത്. വിദ്യാര്‍ത്ഥിനിയെ രണ്ടു അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് വ്യക്തമായതിനാലാണ് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആ അധ്യാപകര്‍ ഈ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വഴക്കുപറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കുട്ടി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണത്.

തലക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.