സൗദിയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ജനുവരി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തും

0
48

റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് 2018 ജനുവരി 1 മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തുമെന്ന് സൗദി സകാത് ആന്‍ഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ സ്വാകാര്യ സ്‌കൂളുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വിശദ വിവരം അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.
മറ്റ് വസ്തുക്കള്‍ക്കും അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ജനുവരി മുതല്‍ ഏര്‍പ്പെടുത്തുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാജ്യത്ത് വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനു സൗദി ടാക്‌സ് ആന്‍ഡ് സകാത് അതോറിറ്റിയും അക്കൗണ്ട് കൗണ്‍സിലും തമ്മില്‍ ധാരണയിലെത്തി.