2016 കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

0
156

2016 കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ടെലി സീരിയലായി പോക്കുവെയില്‍ തിരഞ്ഞെടുത്തു. കെ.കെ. രാജീവ് സംവിധാനം ചെയ്ത് ഫ്‌ളവേഴ്‌സ് ചാനല്‍ നിര്‍മ്മാണം ചെയ്ത് ജയരാജ് വിജയ് തിരക്കഥ ഒരുക്കിയതാണ് പോക്കുവെയില്‍. പരമ്പരാഗതശൈലിയില്‍ നിന്നും വ്യത്യസ്തമായ അവതരണം, പാത്രസൃഷ്ടിയിലെ വൈവിധ്യം, ശില്പഭദ്രമായ തിരക്കഥ, നഗരജീവിതത്തിന്റെ അകം-പുറങ്ങളിലൂടെയുള്ള സഞ്ചാരം തുടങ്ങിയവകൊണ്ട് അനുകരണീയമായിരുന്നു പോക്കുവെയില്‍. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമായിരുന്നു സംവിധാനത്തിനും നിര്‍മ്മാണത്തിനുമുള്ള പുരസ്‌കാരം. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതുമാണ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം.

മികച്ച രണ്ടാമത്തെ ടെലി സീരിയന് തപസ്വിനി വിശുദ്ധ ഏവു പ്രാസ്യ അര്‍ഹമായി. സിബി യോഗ്യവീടന്‍സംവിധാനം ചെയ്ത് സിസ്റ്റര്‍ സാന്‍ക്റ്റ സി.എം.സി നിര്‍മ്മാണം ചെയ്ത ഈ ടെലിസീരിയല്‍ ഒരു കന്യാസ്ത്രീ ജീവിതത്തിന്റെ ദൈവികമായ ആത്മസംഘര്‍ങ്ങള്‍ സൂക്ഷമതയോടെ അവതരിപ്പിച്ചു. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.

മാതള നാരങ്ങ മികച്ച ടെലി ഫിലിം (ഹ്വസ്വം)മായി തിരഞ്ഞെടുത്തു. അനില്‍ പറക്കാട് സംവിധാനവും തിരക്കഥയും രചിച്ച് ജസ്റ്റിന്‍ ചിറ്റിലപ്പള്ളി നിര്‍മ്മാണവും ചെയ്ത മാതള നാരങ്ങ ഭാഷ രണ്ടു കാലങ്ങളുടെ ചിഹ്നമായി മാറുന്നതിനെ ലളിതവും സുന്ദരവുമായി ആവിഷ്‌കരിച്ചു.

മികച്ച ടെലിഫിലും അപ്പൂപ്പന്‍താടി. ശിവപ്രസാദ്.കെ.വി സംവിധാനവും തിരക്കഥയും രചിച്ച് പി.കെ. ബിനു നിര്‍മ്മാണം ചെയ്ത് വാര്‍ദ്ധക്യത്തെ രസകവും മനോഹവുമായ ഒരു അനുഭവമാക്കിമാറ്റിയിരുന്നു അപ്പൂപ്പന്‍താടി എന്ന ടെലിഫിലിം. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു സംവിധാനത്തിനും നിര്‍മ്മാണത്തിനുമുള്ള പുരസ്‌കാരം. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു തിരക്കഥയ്ക്ക്.

മികച്ച കഥാകൃത്തിന് ടി.എന്‍.സജിമോന്‍ അര്‍ഹനായി. പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ നിശബ്ദരോദനങ്ങള്‍ കാണാതെ പോകുന്ന പൊതുസമൂഹത്തിന് നേരെയുള്ള ആത്മരോഷം കഥാഘടനയെ സമകാലികവും പ്രസക്തവുമാക്കിയ ‘ഉരിയാട്ടം’ എന്ന പരിപാടിയാണ് ടി.എന്‍ സജിമോനെ മികച്ച കഥാകൃത്തിന് അര്‍ഹനാക്കിയത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരമായി ലഭിച്ചത്.

മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് നിര്‍മ്മാണം ചെയ്ത ‘മാമ്പഴം സീസണ്‍ 10’ മികച്ച ടി.വി.ഷോ (എന്റര്‍ടെയിന്‍മെന്റ്)ക്ക് അര്‍ഹമായി. മലയാളത്തിന്റെ സമ്പന്നമായ കാവ്യസംസ്‌കൃതിയെ ഒരു വിനോദപരിപാടിയുടെ ഘടനക്കുള്ളില്‍ നിര്‍ത്തി സാംസ്‌കാരികമായ മൂല്യബോധം പ്രേക്ഷകരിലേക്ക് പകരാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം.

ഉണ്ണികൃഷ്ണന്‍ ആര്‍ സംവിധാനം ചെയ്ത് ഫ്‌ളവേഴ്‌സ് ചാനല്‍ നിര്‍മ്മാണം ചെയ്ത ‘ഉപ്പും മുളകും’ മികച്ച കോമഡി പ്രോഗ്രാമായി തിരഞ്ഞടുത്തു. മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ അകത്തളങ്ങളിലെ ചിരിയും കരച്ചിലും സംഘര്‍ഷങ്ങളും അഭിലാഷങ്ങളും എല്ലാം അറ്റേയറ്റം സ്വാഭാവികമായി സമ്പ്രദായകതയില്‍ നിന്ന് വ്യത്യസ്തമായും കണ്ണീരുള്ള നര്‍മ്മത്തില്‍ ചാലിച്ച് നവീനമായി അവതരിപ്പിക്കാന്‍ ഈ പ്രോഗ്രാമിനു കഴിഞ്ഞു. സംവിധാനത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും, നിര്‍മാണത്തിന് 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും.

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ തിരഞ്ഞെടുത്തു. പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

മഴവില്‍ മനോരമ നിര്‍മ്മാണെ ചെയ്ത ടിവി ഷോ (എന്റര്‍ടെയിന്‍മെന്‍്) ഡി 4 ഡാന്‍സ് സീസണ്‍ 3 (D3).

പുതുമയുള്ള അവതരണ ശൈലികൊണ്ട് ശ്രദ്ധേയമായ മാതൃഭൂമി ന്യൂസ് ചാനല്‍ നിര്‍മ്മാണം ചെയ്ത ടിവി ഷോ (എന്റര്‍ടെയിന്‍മെന്റ്) ഷോ ഗുരു പ്രത്യേക ജൂറിക്ക് അര്‍ഹമായി.

പ്രത്യേക ജൂറിക്ക് അര്‍ഹനായ നടനാണ് സുനില്‍ സുഗത. അപ്പൂപ്പന്‍ത്താടി എന്ന പരിപാടിയിലൂടെ അഭിയത്തിലെ അനായാസത കഥാപാത്രത്തിലൂടെള്ള സൂക്ഷ്മസഞ്ചാരം എന്നിവ പ്രത്യേക ജൂറിക്ക് അര്‍ഹനാക്കി.

സ്വരാജ് ഗ്രാമിക ബാലതാരമായി ജൂവി പരിഗണിച്ചു. നോട്ടീസ് വണ്ടി (ഒരു സിനിമയുണ്ടാക്കിയ കഥ)എന്ന പരിപാടിയിലൂടെ സിനിമയോടുള്ള അഭിനിവേശവും ബാല്യത്തിന്റെ ജിജ്ഞാസയും കൗതുകവും അനായാസമാക്കി അവതരിപ്പിച്ചതിനാണ് സ്വരാജ് ഗ്രാമിക ജൂറി പരിഗണിച്ചത്.

നര്‍ച്ചറിംഗ് നേച്ചര്‍ കുട്ടികളുടെ ഹ്രസ്വചിത്രമായി ജൂറി പരിഗണിച്ചു. മേരിനിലയം സീനിയര്‍ സെക്കണ്ടറി സ്‌കൂളാണ് നിര്‍മ്മാണം. പ്രകൃതി സംരക്ഷണമെന്ന ആശയത്തെ കുട്ടികളുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കാന്‍ ആ ഹ്രസ്വചിത്രത്തിന് കഴിഞ്ഞു.

ഹാസ്യാഭിനേതാവ് (പെണ്‍) നിഷ സാരംഗ് പ്രത്യേക ജൂറിക്ക് അര്‍ഹയായി. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ മദ്ധ്യവര്‍ഗ വീട്ടമ്മയുടെ ദൈനംദിനാനുഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ നിഷ സാരംഗിന് കഴിഞ്ഞതാണ് ജൂറിക്ക് അര്‍ഹയായത്.

ജൂറി അംഗങ്ങള്‍: ശ്രീ. എ.കെ. സാജന്‍ (ചെയര്‍മാന്‍), ശ്രീ. കൃഷ്ണകുമാര്‍. വി.പി (അംഗം), ശ്രീ. സതീഷ് പൊതുവാള്‍ (അംഗം), ഡോ. എസ്. പ്രീയാ നായര്‍ (അംഗം), ശ്രീ. പ്രേംകുമാര്‍ (അംഗം), ശ്രീ. മഹേഷ് പഞ്ചു, സെക്രട്ടറി, കെ,എസ്.സി.എ മെമ്പര്‍ സെക്രട്ടറി)