അണ്ടര്‍ 17 ലോകകപ്പ്: ബ്രസീല്‍, സ്‌പെയിന്‍ സെമിയില്‍

0
40

കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനും ബ്രസീലും സെമിഫൈനലിലെത്തി. കൊച്ചിയില്‍ നടന്ന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് സ്‌പെയിന്‍ സെമിയിലെത്തിയത്. അതേസമയം കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 7-0 മിനിറ്റ് വരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചുവന്ന ബ്രസീല്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് സെമിഫൈനലിലെത്തിയത്.

സെമിഫൈനലില്‍ ബ്രസീല്‍ ഇംഗ്ലണ്ടിനെയും സ്‌പെയിന്‍ മാലിയേയും നേരിടും. ഒക്ടോബര്‍ 25നാണ് ഇരുമത്സരങ്ങളും നടക്കുക.