ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍

0
69

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. മാവൂര്‍ വെള്ളയില്‍ സ്വദേശിയായ ജംഷീര്‍ (31) ആണ് അറസറ്റിലായത്. ഇടവഴിയിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരന്നു. ഈ ദൃശ്യങ്ങള്‍ പ്രതിക്കെതിരെ സ്വമേധയാ നടക്കാവ് പൊലീസ് കേസെടുക്കാന്‍ കാരണമായി.

സിസിടിവി വൈറലായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പോലീസിനെ ഭയന്ന് അതിരാവിലെ മുണ്ടുതലയിലിട്ട് വീട്ടില്‍ എത്തി ജംഷീര്‍ കണ്ടത് തന്നെ അറസ്റ്റുചെയ്യാന്‍ നില്‍കുന്ന പോലീസിനെയാണ്.

കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പടുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയായിരുന്നു പെണ്‍ കുട്ടിക്കെതിരെ അതിക്രമം നടന്നത്. പി.വി എസ് ഫ്‌ളാറ്റിന് പിന്‍വശം വച്ച് ജംഷീര്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. നിലത്തുവീണ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി കുതറി ബഹളം വച്ചതോടെ ജംഷീര്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

ഈ ദൃശ്യങ്ങള്‍ പതിഞ്ഞത് അടുത്തുള്ള ഫ്‌ളാറ്റിലെ സി.സി.ടി.വിയിലായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടുകൂടി പെണ്‍കുട്ടിയുടെ പരാതി ഇല്ലാതെ തന്നെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ. പി. സി 354ാം വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് പോകുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇത് ദൃശ്യങ്ങളില്‍വ്യക്തമായിരുന്നു.

കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി കുതറി ബഹളം വയ്ക്കുന്നതോടെ യുവാവ് രക്ഷപ്പെട്ട് വന്നവഴി തന്നെ തിരിച്ചോടുന്നതായാണ് ദൃശ്യങ്ങളില്‍.