തിരുവനന്തപുരം: ഇടുങ്ങിയ ചിന്താഗതിയുള്ള മത നേതാക്കള്‍ പറയുന്ന രീതിയിലല്ലാ മുസ്ലിം ലീഗ് സംഘടന പോകേണ്ടതെന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി.
എംഎസ്എഫ് പരിപാടിയിലാണ് ലീഗിന്റെ നയസമീപനങ്ങളെക്കുറിച്ച് ശക്തമായ നിലപാടുമായി മുഹമ്മദ് ബഷീര്‍ മുന്നോട്ട് വന്നത്.
മുസ്ലിം ലീഗ് വിശാലമായ പ്ലാറ്റ് ഫോം ആണ്. മുസ്ലിം വിഭാഗങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഒരുമിക്കാനുള്ള വേദിയാണിത്-ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.