മുംബൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ന്യൂസീലന്റിന് ആറ് വിക്കറ്റ് ജയം. ടോം ലാതമിന്റെ അപരാജിത സെഞ്ച്വറിയും റോസ് ടെയ്ലര് നേടിയ 95 റണ്‍സുമാണ് ആതിഥേയരെ വിജയതീരമണച്ചത്. ലാതം 102 ബോളില്‍ നിന്ന് 103 റണ്‍സെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയ്ക്കുവേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികാണ് ഇന്ത്യന്‍ നിരയിലെ രണ്ടാം ടോപ്പ് സ്കോറര്‍. കിവീസ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട് നാല് വിക്കറ്റുകളും ടിം സൗത്തി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ന്യൂസീലന്റ് 1-0ന് മുന്നിലായി. രണ്ടാം മത്സരം ബുധനാഴ്ച പൂണെയിലും മൂന്നാം മത്സരം കാണ്‍പൂരില്‍ ഒക്ടോബര്‍ 20നും നടക്കും.