കിഡംബി ശ്രീകാന്തിന് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ കിരീടം

0
38

ഒഡെന്‍സ്(ഡെന്‍മാര്‍ക്ക്): ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ദക്ഷിണ കൊറിയയുടെ ലീ ഹ്യൂനിനെ 25 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തിലാണ് ശ്രീകാന്ത് കീഴടക്കിയത്. സ്‌കോര്‍ 21-10, 21-5.

അഞ്ച് സൂപ്പര്‍ സീരീസുകള്‍ നേടിയിട്ടുള്ള ശ്രീകാന്ത് ഈ വര്‍ഷം ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസും ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരീസും നേടിയിരുന്നു.