കേരളത്തില്‍ സിറ്റി ഗ്യാസ് പദ്ധതി ഉടന്‍ എത്തുന്നു

0
43

കൊച്ചി:കേരളത്തിലെ നഗരങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതി ഉടന്‍ എത്തുന്നു.
കേരളത്തിലെ വീടുകളിലേക്ക് പ്രകൃതിവാതകം എത്തുന്ന പദ്ധതി നടപ്പായാല്‍ പാചകച്ചെലവ് 25-30 ശതമാനത്തോളം കുറയും.വാഹനങ്ങളില്‍ ഇന്ധനമായി കൂടെ ഉപയോഗിക്കുമ്പോള്‍ ചെലവില്‍ 25 ശതമാനംവരെ കുറവുണ്ടാകും. ഇതിലൂടെ ജീവിതച്ചെലവ് നല്ലരീതിയില്‍ കുറയും.

നിലവില്‍ കളമശ്ശേരിയിലെ അഞ്ചു വാര്‍ഡുകളില്‍ സിറ്റി ഗ്യാസ് നല്‍കുന്നുണ്ട്.
ഇടത്തരം വീടിന് മാസം 300 രൂപ മാത്രമാണ് ചെലവെന്ന് ഗ്യാസ് കണക്ഷന്‍ എടുത്തവര്‍ പറയുന്നു. ഒരു സിലിന്‍ഡര്‍ എല്‍.പി.ജി.ക്ക് 500 രൂപയ്ക്കടുത്താണ് വില.

ആദ്യം കൊച്ചിയിലും തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ നഗരങ്ങളിലും സിറ്റി ഗ്യാസ് എത്തിക്കാനാണ് ആലോചന. അടുത്ത ജൂണില്‍ കൊച്ചി-മംഗളൂരു പൈപ്പ്ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഇതു പോകുന്ന വഴിയിലുള്ള നഗരങ്ങളില്‍ സിറ്റി ഗ്യാസ് നല്‍കാനാകും.