കൊച്ചി: നടന് ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പൊലീസ് പരിശോധിച്ചു വരുന്നു. ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയെ സമീപിക്കാനാണ് പൊലീസ് നീക്കം. ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്നും ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് വ്യക്തമാക്കി.
ഗോവയിലെ ഒരു സ്വകാര്യ ഏജന്‍സിയെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ കൈവശം കൈത്തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി. ദിലീപിന് സുരക്ഷ ഒരുക്കാനായി എത്തിയ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കരയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി പരിശോധിച്ച ശേഷം വാഹനങ്ങള്‍ വിട്ടയച്ചു.