തിരുവനന്തപുരം :സംസ്ഥാനത്ത് ഏഴുമാസത്തിനകം 2000 വൈഫൈ സ്പോട്ടുകള്‍ സ്ഥാപിക്കുന്നു. അതില്‍ 60 എണ്ണം തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായാണ്.
നിലവില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവുമാണ് സൗജന്യ വൈഫൈ സേവനം ലഭിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍.
സെക്കന്‍ഡില്‍ 10 എംബി മുതല്‍ 30 എംബി വരെ വേഗത്തില്‍ മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും മറ്റ് ഉപകരണങ്ങളിലും സൗജന്യമായി വൈഫൈ സേവനം ലഭിക്കും. 300 എംബി കഴിഞ്ഞുള്ള ഉപയോഗത്തിനു പണം ഈടാക്കാനാണ് ഇപ്പോഴത്തെ ധാരണ. 300 എംബിക്കപ്പുറവും സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സൗജന്യമായിത്തന്നെ ലഭിക്കും. വൈഫൈ റൗട്ടറില്‍ നിന്ന് 60 മീറ്റര്‍ വരെ വരെയാണു സിഗ്നലിന്റെ ദൂരപരിധി. തിരക്കേറിയ ഇടങ്ങളില്‍ മൂന്നു റൗട്ടറുകള്‍ വരെ സ്ഥാപിക്കും.
4 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തലസ്ഥാനത്തെ വൈഫൈ സ്പോട്ടുകള്‍
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്
കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ്
പഴവങ്ങാടികിഴക്കേകോട്ട താലൂക്ക് ഓഫിസ്
തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസ്
വഴുതക്കാട് ഓള് ഇന്ത്യ റേഡിയോ
പൂജപ്പുര എല്‍ബിഎസ് കോളജ്
സെക്രട്ടേറിയറ്റ്
മ്യൂസിയം
പിഎംജി വികാസ് ലെയ്ന്‍ ബസ് സ്റ്റാന്‍ഡ്
പിഎംജി സ്റ്റുഡന്റ്സ് സെന്റര്‍
കേരള സര്‍വകലാശാല
കാര്യവട്ടം ക്യാംപസ്
പുളിമൂട്
പാളയം സെന്‍ട്രല്‍ ലൈബ്രറി
പാളയം
കോര്പറേഷന് ഓഫിസ്
പട്ടം ജില്ലാ പഞ്ചായത്ത് ഓഫിസ്
കേശവദാസപുരം ജലവിഭവ മന്ത്രാലയം ഓഫിസ്
മെഡിക്കല്‍ കോളജ് ക്യാംപസ്
ശ്രീകാര്യം റോസ് നഗര്‍ പോസ്റ്റ് ഓഫിസ്
പോങ്ങുംമൂട്
പള്ളിച്ചല്വിഴിഞ്ഞം റോഡിലെ ലൈബ്രറി
വിഴിഞ്ഞം ബസ് സ്റ്റാന്‍ഡ്
വെങ്ങാനൂര്‍ ഗവ മോഡല്‍ എച്ച്എസ്എസ്
വെള്ളായണി പുന്നമൂട് റോഡ്
ശംഖുമുഖം ബീച്ച്
ശംഖുമുഖം കെടിഡിസി റസ്റ്ററന്റ്
കോവളം
ബീമാപള്ളി
വെട്ടുകാട് ചര്‍ച്ച്
വഞ്ചിയൂര്‍
പേട്ട പൊലീസ് സ്റ്റേഷന്
വള്ളക്കടവ് ചിലക്കൂര്‍
ഐരാണിമുട്ടം
കവടിയാര്‍
കുറവന്‍കോണം
പേരൂര്‍ക്കട
മഞ്ചാടിമൂട് വില്ലേജ് ഓഫിസ്
കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന് 10
പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്
ഏണിക്കര കെഎസ്ഇബി ഓഫിസ്
കരകുളം കെല്‍ട്രോണ്‍ ജംക്ഷന്
കരമന ടാക്സ് ടവേഴ്സ്
നിറമണ്‍കര എന്‍എസ്എസ് കോളജ്
പാപ്പനംകോട് ബസ് സ്റ്റാന്‍ഡ്
നേമം വില്ലേജ് ഓഫിസ്
നേമം പുന്നമൂട് റോഡ്
കഴക്കൂട്ടം ആര്‍ടി ഓഫിസ്
ടെക്നോപാര്‍ക്ക് കവാടം
മേനംകുളം വെട്ടുറോഡ്
പോത്തന്‍കോട് ബസ് സ്റ്റാന്‍ഡ്
പോത്തന്‍കോട് മുരുക്കുംപുഴ റോഡ്
ശാന്തിഗിരി പോസ്റ്റ് ഓഫിസ്
മലയിന്‍കീഴ് ഗവ. ജിഎച്ച്എസ്എസ്
പേയാട്
മലയം പോസ്റ്റ് ഓഫിസ്
കേരള അബ്കാരി വെല്‍ഫെയര്‍ ബോര്‍ഡ്
കാര്‍ഷിക കടാശ്വാസ കമ്മിഷന്
വെള്ളയമ്പലം ഐടി മിഷന്