സ്‌കൂള്‍ കായിക മേള: എറണാകുളം മുന്നില്‍

0
43

പാലാ; സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് മറ്റുജില്ലകളെ പിന്നിലാക്കി എറണാകുളം മുന്നില്‍

മീറ്റില്‍ ഇതുവരെ 69 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 186 പോയിന്‍റോടെയാണ് എറണാകുളം മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 132 പോയിന്‍റും മൂന്നാമതുള്ള കോഴിക്കോടിന് 86 പോയിന്‍റുമാണ് ഉള്ളത്. മാര്‍ ബേസില്‍ എച്ച്‌എസ്‌എസ് കോതമംഗലമാണ് സ്കൂളുകളില്‍ ഒന്നാമത്. 43 പോയിന്‍റുമായി കെഎച്ച്‌എസ് കുമാരപുത്തൂരാണ് രണ്ടാം സ്ഥാനത്ത്. 42 പോയിന്‍റോടെ തൊട്ടുപിന്നില്‍ സെന്‍റ് ജോസഫ് എച്ച്‌എസ് പൂല്ലൂരാംപാറ മൂന്നാമതുണ്ട്.