സുരക്ഷ തേടിയ നടന്‍ ദിലീപിന് പൊലീസ്​ നോട്ടീസ്​ നല്‍കി

0
43

കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ നടന്‍ ദിലീപിന്​ ആലുവ പൊലീസ്​ നോട്ടീസ്​ നല്‍കി. സായുധ സേനയുടെ സംരക്ഷണം എന്തിനെന്ന്​ വ്യക്​തമാക്കാന്‍ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​.

ദിലീപി​ന്​ സുരക്ഷയൊരുക്കിയ സംഘത്തി​ന്‍റെയും ​അവരുടെ കൈവശമുള്ള ആയുധങ്ങളുടെയും വിശദാംശങ്ങളും നല്‍കണമെന്ന് താരത്തോട്​ ​പൊലീസ്​ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്സിനെയാണ് സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍.

സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കര പൊലീസ് ശനിയാഴ്​ച പിടികൂടി പരിശോധനനടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദിലീപിന്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​.