സ്മ്യൂളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി

0
165

പണ്ടൊക്കെ സൗഹൃദം വഴിതെറ്റുന്നത് ഫെയ്‌സ് ബുക്കും വാട്‌സാപും വഴിയായിരുന്നു. എന്നാല്‍ ഇന്ന് ചതിക്കുഴികളുടെ സാധ്യതകള്‍ കുറച്ചുകൂടി വികസിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് വന്ന സ്മ്യൂള്‍ എന്ന ആപ്പാണ് ഇതില്‍ അവസാനത്തേത്. ഫെയ്‌സ്ബുക്കില്‍ ഏറെ ജനപ്രിയമായിരിക്കുകയാണ് സ്മ്യൂള്‍ എന്ന ആപ്ലിക്കേഷന്‍. പാട്ട് പാടാന്‍ ആഗ്രഹിക്കുന്നവരും കഴിവുള്ളവരും സ്മ്യൂളിനെ ഒരു വേദിയാക്കുകയാണ്. അത്യാവശ്യം പാട്ടുപാടാനറിയാവുന്ന ചെറുപ്പക്കാര്‍ അവരുടെ കഴിവ് തെളിയിക്കുന്നതും ശ്രദ്ധനേടുന്നതും സ്മ്യൂളിലൂടെയാണ്.

യാതൊരു തടസ്സവും കൂടാതെ പരസ്പര സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പെട്ടെന്നു സൗഹൃദം സ്ഥാപിക്കാനും കഴിയുന്നു. ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഈ ആപ്പ് ചതിക്കുഴി തന്നെയാണ് സൃഷ്ടിക്കുന്നത്.

ചതിക്കുഴിയില്‍ വീഴുന്നതില്‍ 18 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ ഈ ചതിക്കുഴിയില്‍ വീഴുന്നു. ചതിയില്‍ അകപ്പെടുന്ന പല സ്ത്രീകളും തങ്ങള്‍ക്ക് പറ്റിയത് പുറത്തുപറയാതെ ഒതുക്കിവയ്ക്കുകയാണ് ചെയ്യാറുള്ളത്.