ഹോക്കിയില്‍ ഏഷ്യന്‍ കപ്പ് സ്വന്തമാക്കി ഇന്ത്യ

0
35

ധാക്ക: മൂന്നാം തവണയും ഹോക്കി ഏഷ്യന്‍ കപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ.ഏഷ്യന്‍ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയെ 2 – 1ന് കീഴടക്കുകയായിരുന്നു ഇന്ത്യന്‍ ടീം

ഗംഭീര പ്രകടനം പുറത്തെടുത്ത മന്‍പ്രീത് സിംഗും ലളിത് ഉപാദ്ധ്യായയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 2003ലും 2007ലും ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നു. ആകാശ് ദീപ് സിംഗാണ് കളിയിലെ താരം.

കഴിഞ്ഞ കളിയില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ തങ്ങളുടെ ഏഴാമത് ഫൈനല്‍ മത്സരത്തിനാണ് ധക്കയിലെ മൗലാന ഭസാനി ഹോക്കി സ്റ്റേഡിയത്തില്‍ ഇറങ്ങിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ രമണ്‍ദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് 29-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് വര്‍ദ്ധിപ്പിച്ചു. ലളിത് ഉപാദ്ധ്യായ് ആയിരുന്നു ഗോള്‍സ്കോറര്‍.

അവസാന നിമിഷങ്ങളില്‍ മലേഷ്യ ഇന്ത്യയ്ക്കെതിരെ ഒരു ഗോള്‍ നേടിയെങ്കിലും തുടക്കം മുതല്‍ കളമറിഞ്ഞ് കളിച്ച ഇന്ത്യന്‍ ടീം ജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കിരീടം ചൂടുന്നത്.