അഡ്വ. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

0
24


കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് പി. ഉബൈദാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ മറ്റൊരു ബെഞ്ച് പരിഗണിക്കും.

രാജീവ് കൊലക്കേസില്‍ അന്വേഷണ സംഘം ഉദയഭാനുവിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉദയഭാനുവും മറ്റു പ്രതികളുമായുള്ള ഫോണ്‍കോള്‍ വിശദാംശങ്ങളുടെ വിവരണവും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

സെപ്റ്റംബര്‍ 29ന് രാവിലെയാണു പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചത്.