അമേരിക്കയില്‍ കാണാതായ ഷെറിന്‍ മാത്യൂവിന്റെ മൃതദേഹം കണ്ടെത്തി

0
47


ടെക്സാസ്: അമേരിക്കയില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഷെറിനെ കാണാതായിട്ട് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Related image

ടെക്‌സാസിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിനെ കാണാതായത് ഒക്ടോബര്‍ ഏഴാം തീയതിയാണ്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നു മണിക്ക് വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛനായ വെസ്ലി മാത്യു പോലീസിനെ അറിയിച്ചത്. കുട്ടിയെ കാണാതായതില്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല.

Image result for sherin mathews

ഷെറിന്റെ മാതാപിതാക്കളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയരുന്നു. പാലു കുടിക്കാത്തതിനെ തുടര്‍ന്ന് ശിക്ഷയായി കുട്ടിയെ രാവിലെ മൂന്നുമണിക്ക് പുറത്ത് നിര്‍ത്തി എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു.

Image result for sherin mathews

ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്നാണ് ഷെറിനെ എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും ദത്തെടുത്തത്. കുട്ടിക്ക് നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവും ഉണ്ടായിരുന്നു.

Image result for sherin mathews

അതേസമയം എഫ്ബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. മാതാപിതാക്കളായ വെസ്ലിയേയും സിനിയയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും ശേഖരിച്ച ഫോറന്‍സിക് തെളിവുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ടെക്സാസിലെ റിച്ചാര്‍ഡ്സണിലെ വീട്ടില്‍ ഷെറിന്റെ അമ്മ സിനി താമസിക്കുന്നുണ്ട്. വെസ്ലിയെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തില്‍ മറ്റൊരു സ്ഥലത്ത് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഷെറിന്റെ മാതാപിതാക്കള്‍ മറ്റുള്ളവരുമായി ഇടപെഴുകുന്നതിനും സംസാരിക്കുന്നതിനും പൊലീസിന്റെ നിയന്ത്രണങ്ങളുണ്ട്.

Related image

റിച്ചാര്‍ഡ്‌സണില്‍ ആയിരത്തോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഷെറിന്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനിയിലായിരുന്നു ഇവര്‍. ഷെറിനെ കാണാതായ മരച്ചുവട്ടില്‍ കളിപ്പാട്ടങ്ങളും പാവങ്ങളും നിരത്തി കുട്ടികളടക്കമുള്ളവര്‍ പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം വിഫലമാക്കിയാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.