എൻഡിഎ സർക്കാർ കൊണ്ടുവന്നത് ‘ഗബ്ബാർ സിങ് ടാക്സാ’ണ് രാഹുല്‍ ഗാന്ധി

0
41

അഹമ്മദാബാദ്∙ ചരക്കു സേവന നികുതി നടപ്പാക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കൊണ്ടുവന്നത് ‘ഗബ്ബാർ സിങ് ടാക്സാ’ണ് എന്ന് രാഹുല്‍ ഗാന്ധി. ഗാന്ധിനഗറിൽ നടന്ന നവസർജൻ ജനദേശ് മഹാസമ്മേളനത്തിലാണ് രാഹുലിന്റെ വിമർശനം.

ജയ് ഷായുടെ കമ്പനി റോക്കറ്റ് പോലെ കുതിച്ചു പാഞ്ഞതില്‍ മോദിക്ക് മൗനം.നമ്മുടെ പ്രസ് ക്യാമറകൾ മുതൽ സെൽ ഫോണുകൾ വരെ ‘മേഡ് ഇൻ ചൈന’ എന്ന ടാഗ് ലൈൻ കാണാം. ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനീസ് യുവത്വത്തിനാണ് തൊഴില്‍ കിട്ടുന്നത്.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു.

‘മൻ കി ബാത്തി’ലൂടെയാണ് മോദിജി തന്റെ രാജ്യത്തോടു സംസാരിക്കുന്നത്. ഇന്ന് എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത് ഗുജറാത്തിലെ ജനങ്ങളുടെ ‘മൻ കി ബാത്ത്’ ആണ്. ഏകദേശം 30 ലക്ഷത്തോളം വരുന്ന തൊഴിൽരഹിതരാണുള്ളത്. ദിവസവും 30,000 പേരാണ് ജോലി തേടിയെത്തുന്നത്. എന്നാൽ 450 പേർക്കു മാത്രമാണ് മോദി സർക്കാർ ജോലി നൽകിയതെന്നും രാഹുൽ പറഞ്ഞു.
33,000 കോടി രൂപയാണ് ടാറ്റാ കമ്പനിക്കായി സർക്കാർ നൽകിയിരിക്കുന്നത്. കർഷകരുടെ ഭൂമിയും വൈദ്യുതിയും ജലവുമാണ് നിങ്ങൾ അതിനായി ഉപയോഗിച്ചതെന്നും ‌രാഹുൽ ആരോപിച്ചു.

വിശാല സഖ്യത്തിന് രൂപം കൊടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഗുജറാത്തില്‍ സന്ദർശനത്തിനായി എത്തിയതാണ് അദ്ദേഹം.