ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

0
58


മുംബൈ: ഇന്ന് ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സ് 165 പോയിന്റ് നേട്ടത്തില്‍ 32,555ലും നിഫ്റ്റി 62 പോയിന്റ് ഉയര്‍ന്ന് 10,208 ലും എത്തി.

ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 564 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, എച്ച്പിസിഎല്‍, എച്ച്സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍ കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലാണ്. എന്നാല്‍ ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലാണ്.