ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മഹിജ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും

0
39

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും സിബിഐ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, ജിഷ്ണു കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംബവും കക്ഷി ചേരും. സര്‍ക്കാര്‍ കേസ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സിബിഐയുടെ നിലപാട് അറിയാന്‍ സുപ്രീം കോടതി സമയം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചേക്കുമെന്നാണ് സൂചന.

കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ശക്തിവേലിന്റേയും ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും ജാമ്യം റദ്ദാക്കണമെന്ന
സര്‍ക്കാരിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്.