ട്വന്റി20: ശ്രേയസ് അയ്യരും സിറാജും ഇന്ത്യന്‍ ടീമില്‍

0
36

മുംബൈ: ന്യൂസീലന്റിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരും പേസ് ബൗളര്‍ മുഹമ്മദ് സിറാജും സ്ഥാനം കണ്ടെത്തി. ആശിഷ് നെഹ്‌റയെ ആദ്യ മത്സരത്തിനുള്ള ടീമില്‍ മാത്രമായി ഉള്‍പ്പെടുത്തി. ആ മത്സരത്തിനുശേഷം വിരമിക്കുമെന്ന് നെഹ്‌റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയും സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തു. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിക്ക് മൂലം വിട്ടുനിന്ന ഓപ്പണര്‍ മുരളി വിജയ് ടീമില്‍ തിരിച്ചെത്തി. അഭിനവ് മുകുന്ദിനെയാണ് ഒഴിവാക്കിയത്.

ട്വന്റി20 ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, എം.എസ്.ധോനി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആശിശ് നെഹ്‌റ.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍.