തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ റെയ്ഡ്

0
37

 

ചെന്നൈ; തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി, ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വടപളനിയിലുള്ള ഓഫീസായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശാല്‍ ബി.ജെ.പി. നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെ രൂക്ഷമായ ഭാഷയിലാണ് വിശാല്‍ വിമര്‍ശിച്ചത്. ഇതിന്റെ തുടര്‍ചലനങ്ങളാണ് റെയ്ഡിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.

ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം.