തിയേറ്റുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

0
29

ന്യൂഡല്‍ഹി: തിയേറ്റുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്ന് തന്നെയാണ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ പരാമര്‍ശങ്ങള്‍ വന്നത്.

തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കാത്തത് ദേശവിരുദ്ധമായി കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി. ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിനായാണ്. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കാതിരിക്കാനാണ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ സദാചാര പോലീസ് ചമായാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.