ധ്യാന്‍ ശ്രീനിവാസന്റെ ‘ഗൂഢാലോചനയിലെ’ ഗാനം പുറത്തിറങ്ങി

0
53


ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ഗൂഢാലോചനയിലെ ‘ഈ അങ്ങാടികവലയില്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. കോഴിക്കോടിന്റെ ഭംഗിയില്‍ നിറഞ്ഞ സൗഹൃങ്ങളുടെ കൂട്ടുമായി എത്തുന്ന ഗാനമാണിത്. നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക മംമ്ത മോഹന്‍ദാസാണ്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നടന്‍ ശ്രീനാഥ് ഭാസി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.