നവാഗത സംവിധായകന്‍ വിനയന്‍ ഐഡിയയുടെ പുതിയ സിനിമയ്ക്ക് തുടക്കമായി

0
735

തിരുവനന്തപുരം: സിനി പ്ലസ് സിനിമാസിന്‍റെ ബാനറിൽ ബിജു സിനിപ്ലസും ജോയ് വർണവും അസുര പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന പുതിയ സിനിമയുടെ പൂജയ്ക്ക് കെ മുരളീധരൻ എംഎല്‍എ  ഭദ്ര ദീപം കൊളുത്തി. മധുപാൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തിരുവനന്തപുരം കവടിയാർ ലയൺസ് ക്ലബ്ബിൽവെച്ചാണ് പൂജ നടന്നത്.

നവാഗത സംവിധായകന്‍ വിനയൻ ഐഡിയയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും വിനയന്റെതാണ്. ഹഫീസ് അലി,മീര നായർ, പ്രേം നായർ, ഭഗത് മാനുവൽ, സായ്‌കുമാർ, മധുപാൽ, ബിന്ദുപണിക്കർ, മാല പാർവതി, ഡെൽന ബിജു, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് പൊൻമുടിയിൽ ആരംഭിക്കും

. അസുര പ്രൊഡക്ഷൻസാണ് എക്സിക്യൂട്ടീവ് പ്രാഡ്യൂസർ. തിരക്കഥ-സംഭാഷണം വിനയൻ ഐഡിയയും കെ.ബി.അഭിലാഷുമാണ്. ഛായാഗ്രഹണം :-സന്തോഷ് അഞ്ചൽ നിര്‍വഹിക്കുന്നു. ചമയം -പട്ടണം റഷീദ്, എഡിറ്റിങ് -വിജയ് ശങ്കർ, കലാസംവിധാനം-രാജീവ്‌ കോവിലകം, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് ഏലൂർ, സ്റ്റിൽസ് -വിമൽ ഐഡിയ, ഡിസൈൻ -ജിസ്സൺ പോൾ.