കൊച്ചി: കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന ചിത്രം പൂമരം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഞാനും ഞാനും എന്റെ ആളും… നാല്പതു പേരും… പൂമരം കൊണ്ട് കപ്പലുണ്ടാക്കി….. എന്ന ഗാനം ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.പക്ഷേ ചിത്രത്തിന്റെ റിലീസിംഗ് നീളുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് റിലീസ് നീളുകയായിരുന്നു. പൂമരം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പോലും സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു.
ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് നീക്കം.
കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്, മീരാ ജാസ്മിന്, ഗായത്രി സുരേഷ് എന്നിവരും പൂമരത്തില്‍ വേഷമിടുന്നതായാണ് സൂചന.