പൊതുപ്രവര്‍ത്തനത്തിന് എയിഡഡ് അധ്യാപകര്‍ക്ക് കൂടുതല്‍ അവധി അനുവദിച്ച് സര്‍ക്കാര്‍

0
32

തിരുവനന്തപുരം : പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനായി എയിഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് കൂടുതല്‍ അവധികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.പതിനഞ്ചു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളായിരിക്കുന്ന എയിഡഡ് സ്‌കൂള്‍, കോളജ് അധ്യാപകര്‍ക്കു തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്കായി പതിനഞ്ചു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുള്ളത്. അധ്യാപകേതര ജീവനക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഇളവ് ലഭിക്കും.

പുതിയ ഉത്തരവോടെ എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഒരു അധ്യയന വര്‍ഷം മുപ്പതു ദിവസം ഡ്യൂട്ടി ലീവ് ലഭിക്കും.എയിഡഡ് അധ്യാപകര്‍ക്ക് മുപ്പതു ദിവസം സ്‌പെഷല്‍ ഡ്യൂട്ടി ലീവ് അനുവദിച്ചതിനെതിരെ അധ്യാപക സംഘടനകള്‍ക്കിടയില്‍തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.