പാറ്റ്ന: ബിഹാറില്‍ ട്രെയിന്‍ തട്ടി അഞ്ച് സ്ത്രീകള്‍ മരിച്ചു. ബിഹാറിലെ മുന്‍ജര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ യാണ് അപകടം നടന്നത്. റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
റെയില്‍വേ ക്രോസ് അടച്ചിട്ടത് വകവയ്ക്കാതെ സ്ത്രീകള്‍ പാളത്തിലൂടെ മുന്നോട്ട് പോകവേയായിരുന്നു അപകടം. മഞ്ഞുമൂടിക്കിടന്നത് കാരണം ഇവര്‍ക്ക് ട്രെയിന്‍ വരുന്നത് കാണാന്‍ സാധിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.