മഞ്ജുവാര്യര്‍ മലയാളത്തിലെ സ്റ്റാര്‍ ഓഫ് വുമണ്‍

0
47

ഈ വര്‍ഷത്തെ സ്റ്റാര്‍ ഓഫ് വിമണ്‍ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. മഞ്ജുവാര്യര്‍. പ്രേഷകര്‍ ഒന്നടങ്കം മഞ്ജുവിനെ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു കഴിഞ്ഞു. ജീവിതത്തില്‍ ഒരുപാടു ദു:ഖങ്ങള്‍ അനുഭവിക്കുകയും, സന്തോഷകരമെന്നു കരുതിയ ജീവിതം കൈവിട്ടു പോവുകയും ചെയ്തു. ഒരുപക്ഷേ, ആ നഷ്ടത്തിനു പകരമായിരിക്കണം മുതലും പലിശയും ചേര്‍ത്ത് ദൈവം മഞ്ജുവാര്യര്‍ക്ക് തിരികെ നല്‍കിയത്.

ഈ വര്‍ഷം മഞ്ജുവാര്യര്‍ കൂടുതലും അഭിനയിച്ചത് മോഹന്‍ലാലിനോടൊപ്പം. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു പറയാന്‍ മലയാളത്തില്‍ ഇപ്പോള്‍മഞ്ജുവാര്യര്‍ മാത്രമേയുള്ളൂ. ഉദാരഹരണം സുജാത കണ്ടിട്ടില്ലെങ്കില്‍ മഞ്ജുവിന്റെ നല്ല സിനിമ കണ്ടില്ലെന്നര്‍ത്ഥം. ഉദാഹരണം സുജാത എന്ന ചിത്രത്തിന് മഞ്ജുവാര്യര്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടുമെന്നതിന് യാതൊരു സംശയും വേണ്ട എന്നാണ് കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം സൂചിപ്പിക്കുന്നത്.