യു.ജി.സി. ധനസഹായപദ്ധതികളുടെ കാലാവധി നീട്ടി

0
37

യു.ജി.സി. ധനസഹായപദ്ധതികളുടെ കാലാവധി ഒന്നരവര്‍ഷത്തേക്കുകൂടി നീട്ടി. സെപ്റ്റംബര്‍ മുപ്പതിന് കാലാവധി അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയിരിക്കുന്നത്.2019 മാര്‍ച്ച് 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചത്.

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഗവേഷകര്‍ക്കുമുള്ള സഹായങ്ങളാണ് ഇക്കൂട്ടത്തില്‍പ്പെടുക. സ്വയംഭരണകലാലയങ്ങള്‍, മേജര്‍ റിസര്‍ച്ച് പ്രോജക്ടുകള്‍ എന്നിവയ്ക്കും സഹായങ്ങള്‍ വീണ്ടുമുണ്ടാകും.

ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പുകള്‍, ബിരുദ-ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷ, ഭിന്നശേഷി, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ എന്നിവരുടെ സ്‌കോളര്‍ഷിപ്പുകളും കാലാവധി നീട്ടിയവയില്‍ ഉള്‍പ്പെടും. മികവിന്റെ കേന്ദ്രം, പൈതൃകപദവി എന്നിവ നേടുന്ന സര്‍വകലാശാലകള്‍ക്കും കലാലയങ്ങള്‍ക്കുമുള്ള സഹായവും തുടരും.
പ്രധാന സഹായപദ്ധതികളില്‍ സര്‍വകലാശാലകള്‍ക്കും കലാലയങ്ങള്‍ക്കും വനിതാഹോസ്റ്റല്‍ നിര്‍മാണവും ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ത്രീപഠനകേന്ദ്രങ്ങളുടെ സ്ഥാപനവും ഉള്‍പ്പെടും. ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളായ മൂക്‌സ്, അനുബന്ധമായ സ്വയം പ്ലാറ്റ്‌ഫോം തുടങ്ങിയവയ്ക്കുള്ള സഹായവും തുടരും.