വികസന വിരുദ്ധരായ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കില്ലെന്ന് പ്രധാനമന്ത്രി

0
22


ന്യൂഡല്‍ഹി: ഇനിമുതല്‍ വികസനത്തിന് എതിരുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഒരു സഹായവും കേന്ദ്രം നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ എല്ലാതരത്തിലുള്ള സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുജറാത്തിലെ വഡോദരയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. പൊതുപണം വികസനത്തിന് മാത്രമേ വിനിയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അതേ സമയം വികസന വിരുദ്ധരായ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുസഹായവും നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്തുവന്നാലും തുടരുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. രാജ്യത്തെ സാമ്പത്തികരംഗം ശരിയായ പാതയിലാണ് മുന്നേറുന്നതെന്നും സാമ്പത്തിക അടിത്തറ ശക്തവുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.