സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം, സ്‌കൂളുകളില്‍ മാര്‍ ബേസില്‍

0
31


പാലാ:  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ കിരീടം നിലനിര്‍ത്തി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ആണ് രണ്ടാം സ്ഥാനത്ത്.

പെണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയില്‍ പാലക്കാട് ഒന്നാമതെത്തി. കാഴിക്കോടിന്റെ അപര്‍ണ റോയി സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തി ട്രേിപ്പിള്‍ സ്വര്‍ണനേട്ടം കൈവരിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും കരസ്ഥമാക്കി.

ആണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരത്തിന് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ടി.പി.അമലും ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി.അഭിനവും
സ്വര്‍ണം കരസ്ഥമാക്കി.

വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലാ എം.എല്‍.എ കെ.എം.മാണി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.