അന്താരാഷ്ട്ര ഷൂട്ടിഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

0
31

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ ജിത്തു റായ്ക്കും ഹീന സിദ്ധുവിനും സ്വര്‍ണ മെഡല്‍.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മികസ്ഡ് വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ഫ്രഞ്ച് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ജിത്തു റായ്.

മുന്‍ കോമന്‍വെല്‍ത്ത് മെഡല്‍ ജേതാവായ ഹീനാ സിദ്ധു മിക്സഡ് വിഭാഗത്തില്‍ തന്റെ മൂന്നാം സ്വര്‍ണമാണ് നേടിയത്.

ലോകകപ്പിലെ ഇരുവരുടേയും ആദ്യ സ്വര്‍ണനേട്ടവുമാണിത്