‘ആമി’യില്‍ പൃഥ്വിരാജിന് പകരം ടോവിനോ എത്തുന്നു

0
50

മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിന് ഡേറ്റില്ല. പൃഥ്വിരാജിന്‍റെ സ്ഥാനത്ത് ടോവിനോ തോമസ് എത്തുന്നു

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ അഭിനയിക്കാന്‍ പൃഥ്വിക്ക് ഡേറ്റ് ഇല്ലാതെ വന്നപ്പോഴാണ് പകരക്കാരനായി ടോവിനോ തോമസ് എത്തിയത്.

അതിഥിവേഷമാണ് ടോവിനോയ്ക്ക്. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനവേഷങ്ങളില്‍ എത്തുന്നു.

കൊല്‍ക്കത്തയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.