ഇനി ഭൂകമ്പം പ്രവചിക്കാം; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വികസിപ്പിച്ച് ഗവേഷകര്‍

0
36

ലണ്ടന്‍: ഭൂകമ്പം പ്രവചിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനവുമായി വിദേശ ഗവേഷകര്‍. ഭൂചലനങ്ങളും അതിനുമുന്നോടിയായ കമ്പനങ്ങളും ശബ്ദങ്ങളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഭൂകമ്പം പ്രവചിക്കാമെന്നാണ് കണ്ടെത്തല്‍. കേംബ്രിജ് സര്‍വകലാശാല, ബോസ്റ്റണ്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു കണ്ടെത്തിയത്.

ലബോറട്ടറിയില്‍ ഭൂകമ്പത്തിന്റെ പ്രതീതി സൃഷ്ടിച്ചായിരുന്നു ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. ഭൂകമ്പ സാധ്യതാ പ്രദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിയും. ഭൂകമ്പമുണ്ടാകുന്ന സമയത്ത് പ്രത്യേകമായുണ്ടാകുന്ന ശബ്ദവും സംവിധാനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജിയോഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.