ഇന്ത്യന്‍ നിരത്തിനെ ലക്ഷ്യമിട്ട് മഹീന്ദ്രയുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍

0
42

ഇലക്ട്രിക് വാഹനങ്ങളുടെ ഒരു യുഗമാണ് ഇനി വരാനിരിക്കുന്നത്. ഇത് ലക്ഷ്യം വെച്ച് മുന്‍നിര വാഹനനിര്‍മ്മാതക്കളെല്ലാം ഇലക്ട്രിക് വാഹന നിര്‍മ്മാണനയങ്ങള്‍ക്ക് പുറകെയാണ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനു മുന്നോടിയായി പല രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യത തേടുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ‘ജെന്‍ സി’ എന്നപേരില്‍ അവതരിപ്പിക്കുന്ന സ്‌കൂട്ടറുകളും ബൈക്കുകളും നിലവില്‍ യു എസില്‍ ലഭിക്കുന്നുണ്ടെങ്കിലും വൈകാതെ ഇന്ത്യയിലും ലഭ്യമാവുമെന്നാണു മഹീന്ദ്ര നല്‍കുന്ന സൂചന.

ഇന്ത്യയില്‍ പ്രതിവര്‍ഷം 38,000 – 40,000 വൈദ്യുത ഇരുചക്രവാഹനങ്ങളാണു വിറ്റഴിക്കുന്നത്. വരുന്ന അഞ്ചു വര്‍ഷത്തിനകം വൈദ്യുത ഇരുചക്രവാഹന വില്‍പ്പന അഞ്ചു ലക്ഷം യൂണിറ്റിലെത്തുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. അതേസമയം ‘ജെന്‍ സി’യുടെ ഇന്ത്യന്‍ അവതരണത്തെപ്പറ്റി സ്ഥിരീകരണമൊന്നും നല്‍കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സന്നദ്ധമായില്ല.

സിലിക്കന്‍ വാലി ലക്ഷ്യമിട്ടാണ് ‘ജെന്‍ സി’ വികസിപ്പിച്ചതെന്നും ജെന്‍ സി വാഹനങ്ങള്‍ യു എസില്‍ ശ്രദ്ധ നേടിയെന്നും കമ്ബനി പറയുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 100% വളര്‍ച്ച നിലനിര്‍ത്താനും 2022 – 23 ആകുമ്‌ബോഴേക്ക് 2.20 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാനുമാണു പ്രമുഖ വൈദ്യുത വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പദ്ധതി. ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട് അപ്പായ ആതര്‍ എനര്‍ജി, കോയമ്ബത്തൂരിലെ ആംപിയര്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ് തുടങ്ങിയവരും ഈ മേഖലയില്‍ സജീവസാന്നിധ്യമാണ്.

മഹീന്ദ്രയുടെ ചെറുകാര്‍ ഗണത്തില്‍പ്പെട്ട സൗ് 100 കാറാണ് ഇലക്ട്രിക് പതിപ്പില്‍ അടുത്തവര്‍ഷം ആദ്യം പുറത്തിറങ്ങുമെന്ന് കമ്പനി ഇതിനു മുന്‍പ് സൂചന നല്‍കിയിരുന്നു. പുതിയ ഗഡഢ 100 ചതഠ പുറത്തിറക്കവെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ കമ്പനി നല്‍കിയത്. ഗഡഢ 100 കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായിരിക്കും ഇ 20-പ്ലസ്, ഇ-വെറിറ്റോ എന്നിവയാണ് നേരത്തെ ഇലക്ട്രിക് ശ്രേണിയില്‍ സ്ഥാനംപിടിച്ചിരുന്നത്.