ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

0
42

ബംഗളൂരു : കുറഞ്ഞ ചിലവില്‍ ഭക്ഷണം നല്‍കുന്ന ബംഗളൂരുവിലെ ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേമന്ത്, ദേവരാജ് എന്നീ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയ ഇരുവരും ഇന്ദിരാ കാന്റീനില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ ഇടുകയായിരുന്നു. ശേഷം ഭക്ഷണത്തില്‍ നിന്നും പാറ്റയെകിട്ടി എന്ന് പറഞ്ഞ് ബഹളം വെക്കുകയും ഭക്ഷണം വിളമ്പിയവരെ ചീത്ത വിളിക്കുകയും ചെയ്തു.

പൊലീസ് എത്തി കാന്റീനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹേമന്താണ് ഭക്ഷത്തില്‍ പാറ്റയെ ഇട്ടത് എന്നു കണ്ടെത്തി. ദേവരാജിന് ഇക്കാര്യം അറിയാമായിരുന്നിട്ടും ഇത് പൊലീസിനോട് പറഞ്ഞില്ല. ഹേമന്തിനും ദേവരാജിനും എതിരെ കാന്റീന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.