എസ്‌ എസ്‌ എല്‍ സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

0
57

തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ച്‌ ഏഴു മുതല്‍ 26 വരെ പരീക്ഷ നടത്താനാണ് തീരുമാനം.

പരീക്ഷ രാവിലെ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണു സൂചന.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താനും തീരുമാനമായതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.