തിരുവനന്തപുരം: പ്രശസ്ത സംവിധായകന് ഐ.വി.ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനാണ് അദ്ദേഹം. കൂടാതെ അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്കിയ സംവിധായകനുമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹം സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നെന്നു. ജെ.സി.ഡാനിയേല്‍ പുരസ്കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നെന്നും പിണറായി അറിയിച്ചു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത പ്രതിഭകളില്‍ ഒരാളാണ് ഐവി ശശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഐ.വി.ശശിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഐ.വി.ശശിയുടെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.