കൊച്ചിയില്‍ നാലുമാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം റോഡില്‍ ഉപേക്ഷിച്ച നിലയില്‍

0
73

കൊച്ചി: നാലുമാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ പാലാരിവട്ടത്താണ് സംഭവം. നടുറോഡില്‍ പേപ്പര്‍ ബോക്‌സിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്.

അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് നടുറോഡില്‍ വീണു കിടക്കുന്ന പേപ്പര്‍ ബോക്‌സ് കണ്ടെത്തുന്നത്. നീലനിറത്തിലുള്ള പേപ്പര്‍ ബോക്‌സ് തുറന്ന് നോക്കിയരപ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ് നാല് മാസത്തോളം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.