ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സി.എന്‍.ജയദേവന്‍

0
46

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സിപിഐ എംപി സി.എന്‍.ജയദേവന്‍. അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

അനാവശ്യ വിവാദങ്ങ‍ള്‍ ഭയന്നാണ് ഭരണസമിതികള്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകന്‍ കെ.ജെ.യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.