ജാനകി ഒരിക്കല്‍ കൂടി പാടും

0
56

ബെംഗളൂരു: ജാനകിയമ്മയുടെ മധുരമായ ശബ്ദം ഒരിക്കല്‍കൂടി കേള്‍ക്കാനുള്ള ഭാഗ്യം സംഗീത പ്രേമികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സംഗീത ജീവിതത്തോടു വിട പറഞ്ഞിരുന്ന എസ്.ജാനകി 28 നു മൈസൂരു സര്‍വ്വകലാശാലയിലെ മാനസഗംഗോത്രി ഓഡിറ്റോറിയത്തില്‍ പാടുന്നു.

മൈസൂരുവിലെ സ്വയംസംരക്ഷണ ഗുരുകുലത്തിന്റെയും എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നിരന്തരമായുള്ള അഭ്യര്‍ത്ഥനയെ മാനിച്ചാണ് പാടാമെന്നവര്‍ സമ്മതിച്ചത്.

ഒക്ടോബര്‍ 28 ന് വൈകിട്ട് 5.30 നാണു പരിപാടി. 17 ഭാഷകളിലായി 48,000 പാട്ടുകള്‍ പാടിയ എസ്.ജാനകി 2016-ല്‍ ‘പത്തു കല്‍പനകള്‍’ എന്ന മലയാള ചിത്രത്തില്‍ പാടിയശേഷം സംഗീത ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.