നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപി യുടെ തനിനിറം പുറത്തുകാട്ടിയെന്നു ചെന്നിത്തല

0
34

തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപി യുടെ തനിനിറം പുറത്ത് കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം കൊടുത്ത് വോട്ട് കച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന് തങ്ങളെന്ന് ബിജെപി ഈ നീക്കത്തിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാഷ്‌ലെസ് ഇന്ത്യയാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് പറഞ്ഞ് നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയും, പിന്നീട് തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ചാക്കുകണക്കിന് പണം നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യമാണ് ബിജെപി കാണിക്കുന്നത്.

നോട്ടു നിരോധനം മൂലം രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ വലയുമ്പോള്‍ പാര്‍ട്ടിയിലേക്ക് ആളെകൂട്ടാന്‍ ബിജെപി കോടികള്‍ ഒഴുക്കുന്നു. ബിജെ.പി നേതാക്കള്‍ കൈവശം വച്ചിരിക്കുന്ന അനധികൃത പണത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റും, ഐ.ബി യും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.