ബനാന ഹല്‍വ

0
127

ചേരുവകള്‍

നേന്ത്രപ്പഴം – 5 എണ്ണം
പഞ്ചസാര -അര കപ്പ്
നെയ്യ് – അര കപ്പ്
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ഏലയ്ക്കാപ്പൊടി -1 ടീസ്പൂണ്‍
വെള്ളം – 1 കപ്പ്

പാകം ചെയ്യുന്ന വിധം

അണ്ടിപ്പരിപ്പ് ചെറുകഷണങ്ങളായി നുറുക്കി കുറച്ച് നെയ്യില്‍ വറുത്തെടുക്കണം. നേന്ത്രപ്പഴം ഉരച്ചശേഷം നെയ്യില്‍ വഴറ്റിയെടുക്കണം. ഒരു പാത്രത്തിലെ വെള്ളത്തില്‍ വഴറ്റിയ നേത്രപ്പഴം, പഞ്ചസാര എന്നിവയിട്ട് വേവിക്കണം. വെന്തുകഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കണം. പിന്നീട് നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ചൂടാറുമ്പോള്‍ ഉപയോഗിക്കാം.